fire

രാജാക്കാട്: രാജാക്കാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പുക ഉയർന്നയുടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ടൗണിലായതിനാൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളും പൊലീസും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചതിനാൽ ദുരന്തമൊഴിവായി. വിനോദസഞ്ചാരികളുമായെത്തിയ ട്രാവലറിൽ നിന്നാണ് തീ ഉയർന്നത്.