
കട്ടപ്പന: പോത്തിൻകണ്ടം എസ് എൻ യു പി എസ് വാർഷികാഘോഷവും എസ് എൻ ഇ എസ് പ്രീ പ്രൈമറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു.വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്‌മെന്റ് വിതരണവും സിനിമ താരവും നാടകകൃത്തുമായ ജി കെ പന്നാം കുഴി, കവയത്രിയും ലൈബ്രറി കൗൺസിൽ വായന മത്സരം ജില്ലാതല വിജയി മിനി മീനാക്ഷി എന്നിവരെ ആദരിക്കുകയും ചെയ്തു. വാർഷിക പൊതുയോഗം മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു .സ്‌കൂൾ മാനേജർ പി കെ തുളസീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥൻ മുഖ്യ പ്രഭാഷണവും നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ്. ലാൽ വാർഷികാഘോഷ സന്ദേശവും നൽകിയ യോഗത്തിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ സർഗ പ്രതിഭകളെ ആദരിച്ചു. . സ്‌കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച സചിത്ര ഡയറിയുടെ പ്രകാശനം പി.ടി.എ പ്രസിഡന്റ് വിനീത് പാലത്താറ്റിൽ നിർവഹിച്ചു . ശാഖായോഗം സെക്രട്ടറി . ബിനു എസ്. പുതുപ്പറമ്പിൽ, പി.ടി. എ വൈസ് പ്രസിഡന്റ് ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.