jacob
കൈപ്പ കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം. ജെ. ജേക്കബ് നിർവ്വഹിക്കുന്നു.

കുടയത്തൂർ: കി ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കൈപ്പ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. കുടയത്തൂർ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുടിവെളളക്ഷാമം ഉള്ള പ്രദേശമായ കൈപ്പ നിവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. കൈപ്പ കവലയിൽ എം.വി.ഐ.പി. വക സ്ഥലത്ത് കുളം നിർമ്മിച്ച് രണ്ട് കിലോമീറ്റർ ദൂരത്ത് കൈപ്പ ടോപ്പിൽ അയ്യായിരം ലിറ്റർ സംഭരണ ശേഷിയുള്ള ആറ് വാട്ടർ ടാങ്കുകൾ (ആകെ മുപ്പതിനായിരം ലിറ്റർ) സ്ഥാപിച്ചാണ് കൈപ്പയിലെ നൂറ്റിയൻപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്രദമായ കൈപ്പ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.മുപ്പത് ലക്ഷമാണ് ഇതിനായി വിനിയോഗിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ കൈപ്പകവലയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം. ജെ. ജേക്കബ് കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ വിജയൻ, ആശ റോജി എന്നിവർ പ്രസംഗിച്ചു. സിജു കെ. ജോസഫ് സ്വാഗതവും ജിൽസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.