വണ്ടിപ്പെരിയാർ: ഭക്ഷ്യവിഷബാധയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികളായ പതിനൊന്നോളം കുട്ടികൾ ചികിത്സ തേടി. വണ്ടിപ്പെരിയാർ ഗവ. എൽ .പി. സ്‌കൂളിലെ ഒരു കുട്ടി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്ന പലഹാരം ക്ലാസിലെ മറ്റ് കുട്ടികൾക്കും നൽകി. ഇത് കഴിച്ചതിന് ശേഷം ഉച്ചയോടെ ഓരോ കുട്ടികളും ഛർദ്ദിക്കാൻ തുടങ്ങി.
ഛർദ്ദിച്ച് അവശരായ കുട്ടികളെ അദ്ധ്യാപകർ ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച കുട്ടികൾക്ക് ഇവിടുന്ന് ചികിത്സ നൽകി.
അവശതകൾ മാറിതോടെ രക്ഷിതാക്കൾ എത്തി കുട്ടികളെ വീട്ടിലേയ്ക്ക് കൊണ്ട് പോയി.