പീരുമേട് : കേന്ദ്രത്തിൽ മതേതരത്വം ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയൂ എന്ന് അഡ്വ ഡീൻ കുര്യാക്കോസ് എംപി അഭിപ്രായപ്പെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് കോൺഗ്രസ് പീരുമേട് ബ്ലോക്ക് കൺവെൻഷനും പ്രസിഡന്റ് ചാർജെടുക്കൽ യോഗവും പാമ്പനാർ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡീൻ കുര്യാക്കോസ് .
ദളിത്‌കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡണ്ട്എം. ശേഖർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി, സംസ്ഥാന ജനറൽ സെക്രട്ടറി രാജാറാം , ഇബ്രാഹിംകുട്ടി കല്ലാർ, സിറിയക്ക് തോമസ്, ഷാജി പൈനേടത്ത് , പി കെ രാജൻ ,പി സെയ്ദാലി, ഉദയസൂര്യൻ ,ശാന്തി രമേഷ്,പിരാജൻ എന്നിവർ സംസാരിച്ചു.