award

തൊടുപുഴ:മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ എൻ.എ.ബി.എച്ച് അംഗീകാരം കോലാനി സർക്കാർ മോഡൽ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എ കരീം, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പത്മകുമാർ, വാർഡ് കൗൺസിലർ കവിത വേണു, ഡിഎംഒ. ഡോ.വിനീത ആർ.പുഷ്‌ക്കരൻ, ഡി.പി.എം. ഡോ. എം എസ് നൗഷാദ്, മെഡിക്കൽ ഓഫീസർ ഡോ.അനു വിജയൻ, ഡോ.സൂര്യമോൾ വി.എസ്, എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സംഘം നേരിട്ടെത്തി വിലയിരു ത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. ഡിസ്‌പെൻസറിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവ്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രേഖകളുടെ കൃത്യത, ഔഷധങ്ങളുടെ സംഭരണം, വിതരണം, രോഗപരിശോധന, ശുചിത്വം, ഭിന്നശേഷി സൗഹൃദം, യോഗ പരിശീ ലനം തുടങ്ങിയവയിലെ മികവ് പരിഗണിച്ചാണ് അംഗീകാരം.