 
തൊടുപുഴ:പെൻഷനേഴ്‌സ് സംഘ് ജില്ലാ കാര്യാലയം തൊടുപുഴ ആദംസ്റ്റാർ കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു. ആർ.എസ്.എസ് ജില്ല സംഘചാലക് എസ്.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പെൻഷനേഴ്‌സ് സംഘ് ജില്ല പ്രസിഡന്റ് ബി.സരളാദേവി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പെൻഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, ജില്ല ട്രഷററും മുതിർന്ന അംഗവുമായ എൻ.ശശിധരൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എം.സിജു, പെൻഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, ആർ.എസ്.എസ്. വിഭാഗ് വ്യവസ്ഥ പ്രമുഖ് എൻ.അനിൽ ബാബു, പെൻഷനേഴ്‌സ് സംഘ് സ്ഥാപക അംഗങ്ങളായ ആർ.വാസദേവൻ, പി.എം. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, ജില്ല വൈസ്. പ്രസിഡന്റ് വി.എ.നാരായണ പിള്ള, പെൻഷനേഴ്‌സ് സംഘ് മുൻ പ്രസിഡന്റും രക്ഷാ ധികാരിയുമായിരുന്ന പി.അപ്പുക്കുട്ടൻ, സംസ്ഥാന സമിതിയംഗം കെ.ജയശ്രീ എന്നിവർ പ്രസംഗിച്ചു