pooram

ഇടുക്കി:വെൺമണി പട്ടയക്കുടി പഞ്ചമല ദേവസ്വം ഭഗവതി മഹാദേവ ക്ഷേത്രത്തിൽപഞ്ചമല പൂരം ദേശോത്സവം നടത്തി. ഗജരാജക്കന്മാരായ തൊടുപുഴ ഉണ്ണികൃഷ്ണൻ, വേണാട്ടുമറ്റം ഗോപാലൻകുട്ടി, ചിറയ്ക്കൽ ഗണേശൻ എന്നീ ഗജവീരൻമാരാണ് പകൽപ്പൂര ഘോഷയാത്രയിൽ ദേവീദേവൻമാരുടെ പൊൻതിടമ്പേറ്റിയത്. ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച പകൽപ്പൂരഘോഷയാത്രയിൽ കലാനിലയം അനിൽ മാരാറും അറുപത്തിയാറോളം കലാകാരൻമാരും അണിനിരന്ന സ്‌പെഷ്യൽ തായമ്പക, നൃത്താവിഷ്‌കാരങ്ങൾ, മ്യൂസിക് ഫ്യൂഷൻ, ദേവീദേവരൂപ നൃത്തങ്ങൾ, വാദ്യമേളങ്ങളും കാവടിയും, താലപ്പൊലിയും, പകൽപ്പൂരത്തിന് മിഴവേറിയ അനുഭവമായി.
ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ എഴുംന്തോലിൽ മഠം സതീശൻ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികളുടെയും, ക്ഷേത്രം ശാന്തിമാരായ രാജപ്പൻ ശാന്തിയുടെയും ചെല്ലപ്പൻ ശാന്തിയുടെയും മറ്റ് താന്ത്രിക ശ്രേഷ്ഠൻമാരുടെയും മുഖ്യകാർമികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ നടന്നത്. സഹസ്ര ദീപകാഴ്ച, ദേശ ഇളനീർ ആട്ടവും, മഹാശിവരാത്രി പൂജ, നവകലശാഭഷേകം, കുട്ടികളുടെ കലാപരിപാടികൾ, ബാലെ, ഗായിക റിമി ടോമി നയിച്ച കൊച്ചിൻ നവദർശനയുടെ ഗാനമേള എന്നിവയും നടന്നു.