പീരുമേട് : സബ് സ്റ്റേഷന്റെ പഴയ ബാറ്ററി ചാർജർ മാറ്റി പുതിയത് വെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ, പീരുമേട് 66 കെ.വി. സബ്‌സ്റ്റേഷൻ ,വാഗമൺ 33 കെ.വി. സബ്‌സ്റ്റേഷൻ, ഉപ്പുതറ 33 കെ.വി.സബ്‌സ്റ്റേഷൻ എന്നീ സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.