തൊടുപുഴ: മണക്കാട് സുധർമ്മ സനാതന ധർമ്മപാഠശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ 'ഭാരത സാംസ്‌കാരിക ചരിത്രത്തിലെ കാണാപ്പുറങ്ങൾ'' എന്ന വിഷയത്തിൽ തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം നടത്തി. പ്രസിഡന്റ് ആർ.ആർ. ജയകുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എൻ. ഉണ്ണികൃഷ്ണൻ, ഇ.വി. ശശി, കെ.വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.കെ.എസ്. സുലോചനയെയും കെ.വി. ഗോപകുമാറിനെയും ചടങ്ങളിൽ ആദരിച്ചു.