
തൊടുപുഴ: നമ്മുടെ ഭരണഘടന മുന്നോട്ട് വെക്കുന്ന എല്ലാ മതനിരപേക്ഷ പുരോഗമന - ജനാധിപത്യ മൂല്യങ്ങളും കാറ്റിൽ പറത്തിയാണ് മോദി ഭരണം മുന്നോട്ട് പോകുന്നതെന്ന് തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മാർക്സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ഉൾപ്പെടെ സംഘപരിവാർ ശക്തികൾ ഓരോ പ്രധാന കാര്യങ്ങൾക്കും ദിവസങ്ങൾ തെരഞ്ഞെടുക്കുന്നത് മതനിരപേക്ഷ - ജനാധിപത്യ മൂല്യങ്ങളെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. നമ്മുടെ കാർഷിക മേഖലയടക്കം കുത്തകകൾക്ക് തീറെഴുതി. തൊഴിലില്ലായ്മ വർദ്ധിച്ചു. ഇത്തരം നയങ്ങൾ വഴി ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിനാണ് ആണ് വഴിവെക്കുക. ഈ ഹിന്ദുത്വ ഫാസിസ്റ്റ് ബി.ജെ.പി. ഭരണത്തെ തൂത്തെറിയാൻ ഇടതുപക്ഷ - മതേതര ജനാധിപത്യ ശക്തികൾ ഒരുമിക്കണം .
റെഡ് ഫ്ലാഗ് സംസ്ഥാന കമ്മറ്റിയംഗം സച്ചിൻ കെ. ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ സ്വാഗതം ആശംസിച്ചു. ഇന്ന് ആരംഭിക്കുന്ന ജാഥയുടെ ക്യാപ്റ്റൻ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.കെ. ദിലീപ് ആണ്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ഐ. ജോസഫ് വൈസ് ക്യാപ്റ്റ
നുമാണ്.