തൊടുപുഴ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നാരീശക്തി എന്ന പേരിൽ വനിതാദിനാഘോഷ പരിപാടി നടത്തി.

തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ച് നടന്ന പരിപാടി തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. റോസി മാനുവൽ, ചീഫ് മാനേജർ എസ് ബി ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്‌സൺ ശ്രീമതി. സുഷമ ജോയി, എസ് ബി ഐ തൊടുപുഴ റീജണൽ മാനേജർ സാബു എം ആർ, ഓഫീസർസ് അസോസിയേഷൻ സെക്രട്ടറി അജയൻ ടി ടി, സ്റ്റാഫ് യൂണിയൻ പ്രതിനിധി റെജി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് വനിത സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേള, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിക്കൽ, വനിതകൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി.