ഇടുക്കി: പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിലെ സ്‌കൂളുകൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ പുസ്തകങ്ങൾ വിതരണം ചെയ്തു. സർക്കാർ , എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകൾക്കാണ് എം.എൽ.എ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തത്. മന്ത്രിയിൽ നിന്നും അദ്ധ്യാപകർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഒരു സ്‌കൂളിന് 17000 രൂപയുടെ പുസ്തകങ്ങളാണ് നല്കിയത്. പരിപാടിയിൽ എം.എൽ.എമാരായ എം.എം മണി, വാഴൂർ സോമൻ, നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.