maalinyam
പൈപ്പ് പൊട്ടി മാലിന്യം റോഡിലൂടെ ഒഴുകുന്നു

പീരുമേട്: പാമ്പനാർ കല്യാണ മണ്ഡപത്തിന് സമീപം സ്‌കൂളിലേക്ക്‌പോകുന്ന വഴിയിൽ പൈപ്പ് പൊട്ടി മാലിന്യംറോഡിലൂടെ ഒഴുകുന്നു. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് ഒഴുകുന്നത്. ദുർഗന്ധം നിമിത്തം പ്രദേശവാസികളും വ്യാപാരികളും പ്രതിസന്ധിയിലായിരിക്കയാണ്. നിരവധി സ്‌കൂൾ കുട്ടികളും ഇതുവഴിയാണ് കടന്നുപോകുന്നത് .
പീരുമേട് പാമ്പനാർ കല്യാണ മണ്ഡപത്തിന് സമീപം സ്‌കൂളിലേക്ക്‌പോകുന്ന പ്രധാന വഴിയിലാണ് പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം അടക്കം പ്രധാനറോഡിലൂടെ ഒഴുകുന്നത്. കല്യാണമണ്ഡപത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആളുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. വലിയതോതിൽ മാലിന്യംറോഡിലൂടെ ഒഴുകുന്നതോടെ ദുർഗന്ധം നിമിത്തം വളരെയധികം പ്രതിസന്ധിയിലാണ് ആളുകൾ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.