പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി നടത്തിയ റാഗിങ്- ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പീരുമേട് സബ് ഇൻസ്‌പെക്ടർ ജെഫി ജോർജ് ഉദ്ഘാടനം ചെയ്തു. പീരുമേട് എസ്. സി. പി. ഓ. ഷാനു വാഹിദ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജ് ന്യൂ അക്കാഡമിക് ബ്ലോക്കിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി. ഐ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ. ജോൺ സാമൂവൽ, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ, വിദ്യാർത്ഥിപ്രതിനിധികളായ ക്രിസ്സ് ഫിലിപ്പ്, അഖിൽ സാജൻ എന്നിവർ പ്രസംഗിച്ചു.