march
യൂത്ത് കോൺഗ്രസ് മിഡ്‌നൈറ്റ് മാർച്ച്

തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഡ്‌നൈറ്റ് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ലിജോ ജോസ് മഞ്ചപ്പിള്ളി, കെ.എ ഷഫീഖ് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ, അൽത്താഫ് സുധീർ, ബിനീഷ് ബെന്നി, റഹ്മാൻ ഷാജി,ഫിലിപ്പ് ജോമോൻ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ ജയ്‌സൺ തോമസ്,അഷ്‌ക്കർ ഷമീർ, ജെയിംസ് പോൾ, ജോസിൻ തോമസ് എന്നിവർ നേതൃത്വം നൽകി.