fire

പീരുമേട് : സത്രം മൗണ്ട് ഭാഗത്തായി പ്രവർത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ സമീപം തീപിടുത്തം. ടൺ കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ വസ്തുക്കൾ കത്തിനശിച്ചതയാണ് വിവരം. തിങ്കളാഴ്ച്ച രാത്രി പത്തോടെ പ്ലാന്റിന്റെ സമീപത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് കൂനയിൽ നിന്ന് തീ പടരുന്നത് കണ്ട യാത്രക്കിരിൽ ഒരാൾ വിളിച്ച് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പീരമേട്ടിൽ നിന്ന് അഗ്‌നി രക്ഷാ സേനാ യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തീ കെടുത്തുകയായിരുന്നു. പ്ലാന്റിനുള്ളിലേയ്ക്ക് തീ പടരുന്നത് തടയാനായി. ഇതു മൂലം വൻ തീപിടുത്തംആണ് ഒഴിവായത്. തീപിടുത്തം ഉണ്ടായ സ്ഥലത്ത് വൈദ്യുതി ബന്ധം ഇല്ലാത്ത സ്ഥലമാണ്. ഷോർട്ട് സർക്യൂട്ട് ആയി നിഗമിക്കാനാകത്തതിനാൽ തന്നെ തീ പിടുത്തത്തിൽ ദുരൂഹതയേറുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാന്റിന്റെ പരിസരത്തായിട്ടാണ് തള്ളുന്നത്. മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്. ഇതുകൂനകൂടിയാണ് കിടക്കുന്നത്. പഞ്ചായത്ത് ഭരണസമിതി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യ പ്ലാന്റിൽ അഗ്‌നിരക്ഷാ യൂണിറ്റ് സ്ഥാപിക്കാനും സ്ഥലത്തെ ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് കെ .എം ഉഷ അറിയിച്ചു.