ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. മറയൂർ മംഗളംപാറ സ്വദേശി തങ്കത്തിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൃഷിയിടം നനക്കുന്നതിനിടെ പിന്നിലുടെ എത്തിയ കാട്ടുപോത്ത് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു. പിന്നീട് കൂടുതൽ ആക്രമണം നടത്താതെ കാട്ടുപോത്ത് പിൻതിരിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി. തങ്കത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ ഫോണിലൂടെ വിളിച്ചറിയിച്ച് മകനും നാട്ടുകാരുമെത്തി തല ചുമടായി വഴിയിലെത്തിച്ച് വനം വകുപ്പിന്റെ ജീപ്പിൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഉദുമൽപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.