
പീരുമേട്: വണ്ടിപ്പെരിയാർ മത്തായി മൊട്ട 59 പുതുവലിൽ യുവാവിനെ 8 അംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ മത്തായി മൊട്ട സ്വദേശി രാജശേഖരനെ ( 32 )ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
തിങ്കളാഴ്ച്ച രാത്രി 11 മണിയോടുകൂടി 8 അംഗ സംഘം രാജശേഖരനെ വീട്ടിൽ കയറി കമ്പിവടിയും ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കും കൈക്കും കാലി നും പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ സമീപവാസികൾ അക്രമികളെ പിടിച്ച് മാറ്റുകയുംതുടർന്ന് ആക്രമണത്തിൽ പരിക്കേറ്റ രാജശേഖരനെ സമീപ വാസികൾ ചേർന്ന് വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ആക്രമണത്തിൽ പരിക്കേറ്റ രാജശേഖരന്റെ ദേഹത്ത് 26 ഓളം സ്റ്റിച്ചുകളും കൈക്ക് ഓടിവും ശരീരത്താകെ മുറിവുകളും പറ്റി. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.