കട്ടപ്പന: ജില്ലയിൽ തെരഞ്ഞെടുപ്പ് രംഗത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പള്ളികൾക്കെതിരെ അക്രമം ഉണ്ടായിട്ടുള്ളതെന്ന് എം.എം. മണി എംഎൽഎ പറഞ്ഞു. കുരിശുപള്ളികൾ തകർക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രകോപനവുമില്ലാതെയാണ് സാമൂഹ്യ വിരുദ്ധ സംഘം വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തി പള്ളികൾക്കെതിരെ കല്ലെറിയുകയും ചില്ല് തകർക്കുകയും ചെയ്തിട്ടുള്ളത്. ആസൂത്രിതമായി നടത്തിയ അക്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.