rally

പൂപ്പാറ:വന്യജീവി ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ സഹോദര സഭകളേയും ചേർത്ത് പൂപ്പാറയിൽ നടത്തിയ ബഹുജന റാലിയിൽ പ്രതിഷേധമിരമ്പി.എസ്റ്റേറ്റ് പൂപ്പാറയിൽ നിന്നാരംഭിച്ച ബഹുജന റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.തുടർന്ന് പൂപ്പാറയിൽ നടന്ന പ്രതിഷേധ സമ്മേളനം ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ.ജോൺ നെല്ലിക്കന്നേൽ ഉദ്ഘാടനം ചെയ്തു. കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മാർ.ജോൺ നെല്ലിക്കന്നേൽ ആവശ്യപ്പെട്ടു.ബഹുജന റാലിക്ക് വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ,ഫാ.ജിൻസ് കാരയ്ക്കാട്ട്,ഫാ. ജോബി വാഴയിൽ,ഫാ.തോമസ് പുത്തൻപുരയിൽ,ഫാ. ഫ്രാൻസിസ് ഇടവകണ്ടം,ഫാ.ജോസഫ് നടുപ്പടവിൽ, ഫാ..സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ,ഫാ.ജോൺ മുണ്ടയ്ക്കാട്ട്,സിസ്റ്റർ ലിന്റ എസ്എബിഎസ്,ജോർജ്ജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ നേതൃത്വം നൽകി.