car

രാജാക്കാട്: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ കാറിന്റെ ചില്ല് സമൂഹൃവിരുദ്ധർ ഇടിച്ച് തകർത്തു. രാജാക്കാട് പഞ്ചായത്തിലെ കൊച്ചു മുല്ലക്കാനത്താണ് സംഭവം. കൊച്ചു മുല്ലക്കാനം തടത്തിച്ചാലിൽഷാജി (തോമസ്)യുടെമാരുതി കാറിനോടാണ് സാമൂഹൃവിരുദ്ധൻ പരാക്രമണം നടത്തിയത്. ഷാജിയുടെ വീടിന് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്നതാണ് വാഹനം .കഴിഞ്ഞ 3 വർഷമായി ഈ സ്ഥലത്താണ് വാഹനം പാർക്ക് ചെയ്യുന്നത്. തിങ്കളാഴ്ച രാത്രി എട്ടര മണിക്ക് ശേഷമാണ് വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് കല്ലു കൊച്ച് ഇടിച്ച് തകർത്തിട്ടുള്ളതെന്നാണ് ഉടമ പറയുന്നത്. ഒരാഴ്ച മുൻപ് ഇതേ സ്ഥലത്ത് വെച്ച് രാത്രിയിൽ ആരോ ചില്ലിൽ വരകളിട്ട് കേടുപാടുകൾ വരുത്തിയിരുന്നതായും അത് ഗൗരവത്തിലെടുത്തിരുന്നില്ലെന്നും ഷാജി പറയുന്നു. എന്നാൽ ഇപ്പോഴത്തെ പ്രവൃത്തി കരുതിക്കൂട്ടി ആരോ ചെയ്തതാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ചില സാമൂഹൃവിരുദ്ധരുടെ അഴിഞ്ഞാട്ടമാണീ ഭാഗത്ത് നടക്കുന്നത്. പൊലീസിന്റെ രാത്രികാല പരിശോധന മേഖലയിൽ അനിവാര്യമാണെന്നും പ്രദേശവാസികൾ പറയുന്നു. കാറിന്റെ സ്റ്റിയറിംഗ് ഭാഗത്തായാണ് കല്ലുകൊണ്ടിടിച്ച് ഗ്ലാസ് തകർത്തിട്ടുള്ളത്. കൊച്ചു മുല്ലക്കാനം ഐ റ്റി ഐ കോളേജിന് ഏതാനും മീറ്റർ അകലെയാണ് ഈ സംഭവം.