
ഉടുമ്പന്നൂർ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ വനിത സംഘം ആഹ്വാനം ചെയ്തഗുരുസ്പർശം വനിത കാരുണ്യ നിധി ഉടുമ്പന്നൂർ ശാഖയിൽ വനിത സംഘത്തിന്റെ നേതൃത്ത്വത്തിൽ നടത്തി.ഫണ്ട് ശേഖരണത്തിനായുള്ള ബോക്‌സ് വിതരണ ഉദ്ഘാടനം തൊടുപുഴ യൂണിയൻ വനിത സംഘം സെക്രട്ടറി സ്മിത ഉല്ലാസ് ശാഖാംഗം മിനി ഷിബുവിന് കൈമാറി നിർവ്വഹിച്ചു.. തൊടുപുഴയൂണിയൻ കൺവീനർ പി.ടി ഷിബു , ശാഖാ പ്രസിഡന്റ് പി.ജി മുരളീധരൻ , സെക്രട്ടറി പി.കെ രാമചന്ദ്രൻ , യൂണിയൻ എംപ്ളോയീസ് ഫോറം പ്രസിഡന്റ് അജിമോൻ സി കെ , വത്സല സുകുമാരൻ (വനിത സംഘം പ്രസിഡന്റ്), ശ്രീ മോൾ ഷിജു (വനിത സംഘം സെക്രട്ടറി ) കുമാരി സോമൻ (വനിത സംഘം വൈസ് പ്രസിഡന്റ്), ശാഖ വനിത സംഘം പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു .