വഴിത്തല : ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ 22ാം കോളേജ് ദിനം ഇന്ന് നടക്കും. കഴിഞ്ഞ അക്കാദമിക വർഷം വിവിധ മേഖലകളിലായി മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കും. പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നചടങ്ങിൽ വികാർ പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിക്കും. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.ടി.അരവിന്ദകുമാറും എംജി യൂണിവേഴ്സിറ്റിഎൻ.എസ്.എസ് കോർഡിനേറ്റർ ആ ഡോ. ഇ .എൻ .ശിവദാസ, പ്രശസ്ത സിനിമതാരവും മിമിക്രി ആർട്ടിസ്റ്റുമായ സാജു കൊടിയാനും പങ്കെടുക്കും. ശാന്തിഗിരി കോളേജ് മാനേജർഫാ. പോൾ പാറക്കാട്ടേൽ സ്വാഗതം പറയും. കോളേജ് പ്രിൻസിപ്പൾ ഫാ. ഡോ. പ്രൊ.ബേബി ജോസഫ് ആനുവൽ റിപ്പോർട്ട് അവതരിപ്പിക്കും. സ്റ്റുഡൻ്റ്സ് കൗൺസിൽ ജനറൽ പ്രൊ. ദീപ എം നന്ദി പറയും. സ്റ്റുഡൻറ് കൗൺസിലിൻ ചെയർപേഴ്സൺ അഡ്വ. ആൽഡ്രിൻ പോളും സ്റ്റുഡൻറ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡയാന ഷാജി എന്നിവരും വേദിയിൽ സന്നിഹിതരായിരിക്കും.
തുടർന്ന് കോളജിലെ കല - കായിക മത്സരങ്ങളിൽ ഉജ്വല പ്രകടനങ്ങൾ കാഴ്ച വെച്ചവരെയും ആദരിക്കുകയും ശാന്തിഗിരി ഗാന ആലാപനവും കോളേജ് വിദ്യാർത്ഥികളുടെ കലാപരിപാടികളും മ്യൂസിക്കൽ ഡാൻസും നടത്തും.