poombatta

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ' പൂമ്പാറ്റ ' അംഗൻവാടി കലോത്സവം ശ്രദ്ധേയമായി.
ഗ്രാമപഞ്ചായത്ത് പരിധിയിലെ 22 അംഗൻവാടികളിൽ നിന്നായി 183 കുട്ടികൾ വിവിധ കലാകായിക പരിപാടികൾ അവതരിപ്പിച്ചു. രക്ഷിതാക്കളുടെയും അംഗൻവാടി വർക്കർ ഹെൽപ്പർമാരുടേയും കാലാ പ്രകടനങ്ങൾ ഇതോടൊപ്പം നടന്നു.
ആദ്യമായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി.
ഐ.സി.ഡി. എസ് സൂപ്പർവൈസർ സൂസമ്മ സി.ഡി സ്വാഗതവും അംഗൻവാടി വർക്കർ ഷിൻസി ജോസഫ് നന്ദിയും പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ ജോയി .വാർഡ് മെമ്പർമാരായ രമ്യ അജീഷ്, പി. എസ് ജമാൽ, ജോൺസൺ കുര്യൻ, അൽഫോൻസ മാത്യു, കെ.ആർ ഗോപി, ആതിര രാമചന്ദ്രൻ, ജിൻസി സാജൻ, ശ്രീമോൾ ഷിജു . വർക്കേഴ്‌സ് ലീഡർ അതിര തങ്കച്ചൻ
സി. ഡി. എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌ക്കരൻ, ആസൂത്രണ സമിതിയംഗം എ.വി ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.