രാജാക്കാട്:കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസയേഷൻ രാജാക്കാട് യൂണിറ്റും മൈക്രോ ഹെൽത്ത് ലാബോട്ടറിയും സംയുക്തമായി രാജാക്കാട്ട് ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.ഭക്ഷ്യ ഉത്പാദന വിതരണ മേഖലയിലെ തൊഴിലാളികൾക്കും ഉടമകൾക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.എൻ. എസ് എസ് ഓഡറ്റോറിയത്തിൽ നടത്തിയ ക്യാമ്പിൽ 230 പേർ പങ്കെടുത്തു.യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട്, ഡോ. ഡോമിനിക്,അസോസയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ ജോസ്,
യൂണിറ്റ് സെക്രട്ടറി ബിനീഷ് ഹിൽസ്റ്റാർ, വൈസ് പ്രസിഡന്റ് കെ.സുനിൽ എന്നിവർ പ്രസംഗിച്ചു