മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ഫെസ്റ്റിവൽ മാർച്ച് 14 മുതൽ 17 വരെ

ഇടുക്കി: വാഗമണ്ണിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ ഇന്ന്മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമൺ അഡ്വഞ്ചർ പാർക്കിൽ നാല് മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽമന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
14 മുതൽ 17 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.നൂറിലധികം അന്തർദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡർമാർ ഫെസ്റ്റിവലിൽ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം പി, എം.എൽ.എമാരായ എം.എം മണി, എ.രാജ, വാഴൂർ സോമൻ, പി,ജെ ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി. ബി നൂഹ്, തുടങ്ങിയവർ പങ്കെടുക്കും.