തൊടുപുഴ: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് മഹീന്ദ്ര ബെലീറോ, ടാറ്റാ സുമോ, മാരുതി എർട്ടിഗ, ഷെവ്രോലെ എൻജോയ് തുടങ്ങിയ സമാന നിലവാരത്തിലുള്ള വാഹനം പ്രതിമാസം 45000 രൂപ നിരക്കിൽ ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോം 27 ന് ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും. ദർഘാസ് ഫോം സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുള്ള അസി. കമ്മീഷണർ ഫുഡ് സേഫ്ടി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 220066, 8943346186