
തൊടുപുഴ: ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ മങ്ങാട്ടുകവലയിൽ സമരാഗ്‌നി നടത്തി. ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. നൈനാർ പള്ളി ചീഫ് ഇമാം നൗഫൽ കൗസരി മുഖ്യപ്രഭാക്ഷണം നടത്തി. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ എ എം ഹാരിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ എസ് അശോകൻ , പ്രൊഫ എം ജെ ജേക്കബ്, കരിം സക്കാരി,ഫാ. ബിനു കുരുവിള്ള, ,കെ എം എ ഷുക്കൂർ, അഡ്വ ജോസഫ് ജോൺ, റോയി കെ പൗലോസ്, ജോൺ നെടിയപാല, എൻ ഐ ബെന്നി, വി ഇ താജുദ്ദീൻ ,ഷിബിലി സാഹിബ്,ജോയി മൈലാടി,എം മോനിച്ചൻ, എം എച്ച് സജീവ്, എസ് ഷാജഹാൻ, ജാഫർ ഖാൻ മുഹമ്മദ്, റോബിൻ മൈലാടി തുടങ്ങിയവർ സംസാരിച്ചു സമാപന യോഗം കേരളാ കോൺഗ്രസ് നേതാവ് അപു ജോസഫ് ഉദ്ഘാടനം ചെയ്തു.