വണ്ടിപ്പെരിയാർ : നാട്ടുകാർ ഉപയോഗിച്ച് വരുന്ന കൈത്തോട്ടിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ടാങ്കറിൽ എത്തിച്ചാണ് മാലിന്യം തോട്ടിലേക്ക് തള്ളിയിരിക്കുന്നത്.
പെരിയാർ ചോറ്റുപാറ കൈത്തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
ഇന്നലെ പുലർച്ചേ 2 മണിയോടുകൂടിയാണ് മാലിന്യം തള്ളിയതായി പ്രദേശവാസികൾ പറയുന്നത്. രാവിലെ മുതൽ പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയിരിക്കുന്നതായി. ശ്രദ്ധയിൽപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. തോട്ടിലേക്ക് ജലം ഒഴുകിയെത്തുന്നത് പെരിയാർ നദിയിലേക്കാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ വണ്ടിപ്പെരിയാർ മുതൽ അയ്യപ്പൻ കോവിൽ വരെ ഉള്ള എസ്റ്റേറ്റ് മേഖലകളിലും പുതുവൽ ഭാഗങ്ങളിലും പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിലും പെരിയാർ നദിയുടെ ജലമാണ് ഉപയോഗിക്കുന്നത്. മാലിന്യം തോട്ടിലൂടെ ഒഴുകി പെരിയാർ നദിയിലേക്ക് എത്തുന്നതോടെ മറ്റ് രോഗങ്ങൾക്കും കൂടി കാരണമാവുകയും ചെയ്യും. അടിയന്തരമായി പ്രശ്‌നത്തിന് കുമളി, വണ്ടിപ്പെരിയാർ, പഞ്ചായത്തുകൾ ഇടപെടണമെന്നും രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിങ് ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.