
പീരുമേട് : രാജ്യാന്തര വനിത ദിനാഘോഷത്തിന്റെ ഭാഗമായി പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജ് വുമൺ സെൽ ചെയർ പേഴ്‌സൺ പ്രൊഫ. ഏലിയാമ്മ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്‌സൺ സോണിയ എസ്. ആർ. ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെപുരോഗതി ത്വരിതപ്പെടുത്തുക എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസ്സുകൾ നടന്നു.പീരുമേട് പഞ്ചായത്ത് മെമ്പർശാന്തി രമേശ് , ഫാക്കൾട്ടി ചെയർ പേഴ്‌സൺ ഇന്റെർണൽ അഫയേഴ്‌സ് പ്രൊഫ. സ്‌നേഹപ്രിയ സെബാസ്റ്റ്യൻ, ഫാക്കൾട്ടി ചെയർ പേഴ്‌സൺ എക്‌സ്റ്റേർണൽ അഫയേഴ്‌സ് ഡോ. ഷീലു ജോൺസ്, പ്രൊഫ.ആര്യലക്ഷ്മി എസ് എന്നിവർ പ്രസംഗിച്ചു.