
നെടുങ്കണ്ടം : ബി.എഡ് കോളേജ് എൻ. എസ്. എസ് യൂണിറ്റിൻ്റെ ഈ വർഷത്തെ സ്നേഹവീട് പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് താന്നിമൂട് മെട്ടിൽ മുഹമ്മദ് അൻസാരിയുടെ പുരയിടത്തിൽ നടന്നു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലേഖ ത്യാഗരാജൻ തറക്കല്ലിടൽ നടത്തി. ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ ഹെഡ്മാസ്റ്റർ സിബി പോൾ , എൻ. എസ്. എസ് യൂണിറ്റ് സ്റ്റുഡൻ്റ് കോഡിനേറ്റർമാരായ അശോക് ചിന്ന രാജ്, മരിയ കുര്യൻ, ഓഫീസ് സ്റ്റാഫ് അനന്ദു എന്നിവർ പങ്കെടുത്തു.
ബധിരരും മൂകരുമായ മുഹമദ് അൻസാരിയും ഭാര്യയും ഒറ്റമുറി ഷെഡിൽ കഴിയുന്ന വാർത്ത അറിഞ്ഞതിനെ തുടർന്നാണ് ഏറെ ബുദ്ധിമുട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് തല ചായ്ക്കാനൊരിടം നിർമിക്കുന്ന ഉദ്യമത്തിന് നെടുങ്കണ്ടം ബിഎഡ് കോളേജ് മുന്നിട്ടിറങ്ങിയത്.