തൊടുപുഴ:സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്ത കുടിശിക നൽകാതെ വഞ്ചിച്ച സർക്കാർ നിലപാടിൽ കേരള പെൻഷനേഴ്‌സ് സംഘ് ജില്ലാ സമിതി പ്രതിഷേധിച്ചു. 21 ശതമാനം ക്ഷാമബത്ത കുടിശിഖ ഉള്ളപ്പോൾ വെറും രണ്ട് ശതമാനം മാത്രമാണ് അനുവദിച്ചത്. ജീവനക്കാർക്കും പെൻഷൻ കാർക്കും ഒഴികെ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം മുഴുവൻ ക്ഷാമബത്ത അനുവദിക്കുകയും, കുടിശിക പണമായി നൽകുകയും ചെയ്തു. വഞ്ചനാപരമായ നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിൽ പ്രതിഷേധവുമായി പെൻഷനേഴ്‌സ് സംഘ് മുന്നോട്ട് വരുമെന്നും ജില്ലാ സമിതി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ബി.സരളാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ , ജില്ലാ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, ജില്ലാ സമിതി അംഗം ആർ.വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.