പീരുമേട്: പള്ളിക്കുന്ന് പോത്തുപറ എംബിസി കോളജിന് സമീപമായി 8 കുടുംബങ്ങൾക്ക് ജലജീവൻ പദ്ധതിയിൽ ഉൾപെടുത്തി മൂന്നു വർഷങ്ങൾക്കു മുൻപ് ഹൗസ് കണക്ഷനു വേണ്ടിയിട്ടുള്ള പൈപ്പ് ഇട്ടതാണ്. മീറ്റർ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വെള്ളം മാത്രം ഇതുവരെയും കിട്ടിയില്ല. ഈ കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുവാൻ വാട്ടർ അതോറിറ്റി തയ്യാറായിട്ടില്ല വേനൽക്കാലം രൂക്ഷമായതോടുകൂടി ഈ കുടുംബങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു .. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.