
തൊടുപുഴ: 21 ശതമാനം ക്ഷാമാശ്വാസം കുടിശികയുള്ളപ്പോൾ 39 മാസത്തെ കുടിശിക ഒഴിവാക്കി കേവലം രണ്ടു ശതമാനം മാത്രം ഏപ്രിൽ മാസം മുതൽ അനുവദിച്ചത് പെൻഷൻകാരോടുള്ള കടുത്ത വഞ്ചനയാണെന്നും തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള കണ്ണിൽ പൊട്ടിയിടൽ മാത്രമാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ ആരോപിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സബ് ട്രഷറിക്കുമുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സൂചകമായി ഉത്തരവിന്റെ പകർപ്പ് കെ.എസ്. പി. എ. പ്രവർത്തകർ കത്തിച്ചു.
പ്രതിഷേധ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐവാൻ സെബാസ്റ്റ്യൻ, ജോസഫ് അഗസ്റ്റിൻ, ഗവർവാസിസ്. കെ. സ്ഖറിയാസ്, പി.എസ്. ഹുസൈൻ, അനസ് പള്ളിവേട്ട , ഷെല്ലി ജോൺ, എസ്.ജി. സുദർശനൻ എന്നിവർ പ്രസംഗിച്ചു.