
ഉടുമ്പന്നൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് എം. വി. ആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻ്റ് റിസർച്ച് സെന്ററുമായി സഹകരിച്ച് തട്ടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പ് . രോഗലക്ഷണങ്ങൾ ഉള്ളവരെ സർവ്വേയിലൂടെ കണ്ടെത്തി അവർക്ക് ആവശ്യമായ തുടർ പരിശോധനകൾ സൗജന്യമായി നടത്തി രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതാണ് പദ്ധതി.
ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് എം. ലതീഷ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മജോയി, സുലൈഷ സലിം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എസ് ജമാൽ, ജോൺസൺ കുര്യൻ, രമ്യ അജീഷ്, അൽഫോൻസ കെ മാത്യു, ആതിര രാമചന്ദ്രൻ, ശ്രീമോൾ ഷിജു, മെഡിക്കൽ ഓഫീസർ ഡോ. മഹേഷ് നാരായണൻ, എം. വി. ആർകാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം കോഡിനേറ്റർ ഡോ. നിർമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ സ്വാഗതവും ഷൈല പി. നന്ദിയും പറഞ്ഞു.