തൊടുപുഴ: കൃഷിഭൂമിയിൽ അതിക്രമിച്ചുകയറുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാൻ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് പ്രകാരം അനുമതിയുണ്ടെന്നും ഇതു നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും ജനതാപാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തോക്ക് ലൈസൻസിന് അപേക്ഷിക്കുന്ന കർഷകർക്ക് അനുമതി ലഭിച്ചില്ലങ്കിൽ അവർക്കുണ്ടാകുന്ന മുഴുവൻ നഷ്ടവും അനുമതി നിഷേധിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. കർഷകർക്കെതിരെ വനംവകുപ്പ് അധികൃതർ കേസെടുത്താൽ അതിനെതിരെ പാർട്ടി നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.ഒ. കുട്ടപ്പൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, കിസാൻ ജനത സംസ്ഥാന അദ്ധ്യക്ഷൻ തോംസൺ പി. ജോഷ്വ എന്നിവരും പങ്കെടുത്തു.