തൊടുപുഴ: സെന്റ് തോമസ് മാർത്തോമ ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനം 17ന് രാവിലെ 11ന് നടക്കുമെന്ന് വികാരി ഫാ. എബി ഉമ്മൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടയം, കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ഇടവക സെക്രട്ടറി ഷാജി ജോർജ് ചരിത്ര റിപ്പോർട്ടും കൺവീനർ എം.എ. മാത്യു ശതാബ്ദി റിപ്പോർട്ടും അവതരിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി. ഡയറക്ടറി പ്രകാശനം ചെയ്യും. പി.ജെജോസഫ് എം.എൽ.എ ചികിൽസാ സഹായം വിതരണം ചെയ്യും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ശതാബ്ദി ഉപഹാരം നൽകും. റവ. മാത്യു ജോൺ, ഫാ.ഡോ. സ്റ്റാൻലി കുന്നേൽ, ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, ഫാ. ബിനോയി ജോൺ, ഫാ. ഡോ. ജോസ് ഫിലിപ്പ്, അഡ്വ. ജോസഫ് ജോൺ, കോശി എബ്രഹാം, പുന്നൂസ് ജേക്കബ്, സാംകുട്ടി ജോൺ എന്നിവർ പ്രസംഗിക്കും. പി.വി. മാത്യു സ്‌നേഹോപഹാരം സമർപ്പിക്കും. വികാരി ഫാ.. എബി ഉമ്മൻ സ്വാഗതവും ട്രസ്റ്റി മാത്യു എബ്രഹാം നന്ദിയും പറയും. ഇടവക സെക്രട്ടറി ഷാജി ജോർജ്, അലക്‌സ് വൈദ്യൻ, എം.എ. മാത്യു, നിമ്മി ഷാജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.