പീരുമേട്: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വോട്ടിംഗ് പ്രക്രിയയെ കുറിച്ച് അവബോധം നടത്തുന്നതിനായി പീരുമേട് താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെയും മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോ ണോമസിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തിൽ വോട്ടർ ചലഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. മീറ്റ് ദി കാൻഡിഡേറ്റ്, ഡിബേറ്റ്, മോക്ക് പോൾ, വോട്ടർ എന്റോൾമെന്റ് ആപ്പ് പരിചയപ്പെടുത്തൽ, വോട്ടർ പ്രതിജ്ഞ എന്നിവ നടന്നു. വിദ്യാർത്ഥികൾ പങ്കെടുത്തു പ്രിൻസിപ്പാൾ ഡോ .അജിമോൻജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡൽ ഓഫീസറും ഡെപ്യൂട്ടി തഹസിൽ ദാറുമായ ജീവയുടെ നേതൃത്വത്താൽ ഉദ്യോഗസ്ഥരും ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റർ മീനു പി തോമസ്, തോമസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി .കെ ജസ്റ്റിൻ, പി രതീഷ് കുമാർ എസ്. ദിവ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി.