തൊടുപുഴ: ന്യൂമാൻ കോളേജ് വിമൻസ് ഫോറം മനസ്വിനിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. കലാലയത്തിലെ പെൺസമൂഹത്തിന് ആത്മവിശ്വാസം പകരുക, അവരെ ശരീരികമായും മാനസികമായും ശക്തിപ്പെടുത്തുക, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥിനികൾക് തുടർച്ചയായി പരിശീലനം ലഭിക്കുന്നതിനുള്ള അവസരവും സൗകര്യങ്ങളുമാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്. ബോക്‌സിങ് ജില്ലാ സെക്രട്ടറി ഷിഹാൻ ബേബി എബ്രഹാമാണ് ഈ പരിപാടിയുടെ മുഖ്യപരിശീലകൻ. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ട്രെയിനർ ഷിഹാൻ ബേബി എബ്രഹാം, വിമൻസ് ഫോറം കോർഡിനേറ്റർ സോണ ജോർജ്, വിദ്യാർത്ഥിനിയായ ഗൗരി പാർവതി എന്നിവർ സംസാരിച്ചു. തുടർന്ന് നടത്തിയ പരിശീലനത്തിൽ നൂറിലധികം പെൺകുട്ടികൾ പങ്കെടുത്തു.