പീരുമേട്: പീരുമേട് മുറിഞ്ഞ പുഴ പ്രദേശങ്ങളിൽ കാട്ടാന കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. പാഞ്ചാലിമേട് കണങ്കവയൽ പ്രദേശം. മാസങ്ങളായി കാട്ടാനകൾ ജനവാസ മേഖലയിൽ എത്തി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചിരിക്കയാണ്. പീരുമേട് തോട്ടാപ്പുരയിൽ പഴയ വീട്ടിൽ ബാബുവിന്റെ അറുപത് സെന്റ് സ്ഥലത്ത് കയറി തെങ്ങ്, വാഴ, ഏലം, തുടങ്ങിയ കൃഷി പൂർണ്ണമായും ചവിട്ടിമെതിച്ച് ഇല്ലാതാക്കി. നാട്ടുകാരും, ഫോറസ്റ്റുദ്യോഗസ്ഥൻമാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് ആനയെ കാട്ടിലേക്ക് തുരുത്തിയത്. മുറിഞ്ഞപുഴ പാഞ്ചാലിമേട് റോഡിന് സമീപം കാട്ടാന കൂട്ടം ഇറങ്ങി കൃഷിദേഹണ്ഡങ്ങൾ വ്യാപകമായി നശിപ്പിച്ചു. കാട്ടാന വ്യാപകമായി നശിപ്പിക്കുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ് മുറിഞ്ഞ പുഴ പ്രദേശത്ത് ജനങ്ങൾ മുറിഞ്ഞ പുഴയിൽ നിന്നും പാഞ്ചാലിമേട്ടിലേക്ക് പോകുന്ന പ്രധാന പാതയോരത്താണ് കാട്ടാന എത്തിയത് പ്രദേശവാസിയുടെ കൃഷിയിടത്തിൽ എത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനക്കൂട്ടം രാത്രി സമയങ്ങളിൽ സജീവമാണ് ചില സമയങ്ങളിൽവിനോദസഞ്ചാരികൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിലും ആനകൾ നില ഉറപ്പിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.