രാജകുമാരി: സാംസ്‌കാരികം ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തിയ പ്രഥമ സാംസ്‌കാരികം പുരസ്‌കാര സമർപ്പണവും യാത്രയയപ്പും രാജകുമാരിയിൽ നടന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരായ ഗാന രചയിതാവ് റോയ് പുറമഠം, കട്ടപ്പന ദർശന ഫിലിം സൊസൈറ്റി സാരഥി ഇ ജെ ജോസഫ്, അദ്ധ്യാപകനും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ ഡോ.അജയപുരം ജ്യോതിഷ് കുമാർ എന്നിവർക്കാണ് സാംസ്‌കാരികം 2024 പുരസ്‌കാരങ്ങൾ നൽകിയത്.പ്രഭാഷകനും എഴുത്തുകാരനുമായ സി.എസ് റെജികുമാർ അദ്ധ്യഷത വഹിച്ച യോഗം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ ഉപഹാര സമർപ്പണം നടത്തി.
രാജകുമാരി എൻ.എസ്.എസ് കോളേജിന്റെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. അജയപുരം ജ്യോതിഷ് കുമാറിന് സുഹൃത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വി.വി കുമാർ, എം സി ബോബൻ, സത്യൻ കോനാട്ട്, ബോസ് പുത്തയത്ത്, ഫാ. ബാബു ചാത്തനാട്ട്, ആന്റണി മുനിയറ, ഡോ.എൻ പ്രവീൺ, ജോർജ് അരിപ്ലാക്കൽ, ജിജോ രാജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.