വണ്ടിപ്പെരിയാർ : നെല്ലിമലയിൽ കാർ നിയന്ത്രണം വിട്ട മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.നെല്ലിമല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം ഉണ്ടായത്.
നെടുങ്കണ്ടത്തിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന വാഗണർ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം എസ്റ്റേറ്റ് ഗേറ്റിൽ ഇടിച്ച് കയറുകയായിരുന്നു. തലകീഴായി വാഹനം മറയുകയും ചെയ്തു. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നരണ്ടുപേർരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.