പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി പൂജ ഇന്ന് രാമചന്ദ്രൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 11.30ന് ഷഷ്ഠിപൂജ, ശേഷം ഷഷ്ഠി വിശേഷാൽ അഭിഷേകങ്ങൾ, അഷ്ടാഭിഷേകം എന്നിവ നടക്കും. തുടർന്ന് ഷഷ്ഠി ഊട്ട് നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥും സെക്രട്ടറി എം.ജി. രാജനും അറിയിച്ചു.