തൊടുപുഴ: തൊടുപുഴ താലൂക്കിൽ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ കർഷകരും മുതലിനേക്കാൾ തുക തിരിച്ചടച്ചിട്ടും ജപ്തി ഭീഷണി നേരിടുന്നവരും ചേർന്ന് ജപ്തിവിരുദ്ധ സമിതിയുടെ താലൂക്ക് ഘടകം രൂപവത്കരിച്ചു. പ്രളയക്കെടുതിയും കാർഷികോത്പന്നങ്ങളുടെ വിലയിടിവും തളർത്തിയ കർഷകരെ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജപ്തി വിരുദ്ധ സമിതി ജില്ലാ ചെയർമാൻ അപ്പച്ചൻ ഇരുവേലിൽ ആവശ്യപ്പെട്ടു.
കെ.കെ. തോമസ് ജയാജി അദ്ധ്യക്ഷനായി. ജപ്തി വിരുദ്ധ സമിതി ജില്ലാ രക്ഷാധികാരി എൻ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മാത്തച്ചൻ കെ.ടി, സി.ആർ. കുഞ്ഞപ്പൻ, നൂർജഹാൻ, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.കെ. ദിവാകരൻപിള്ള (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി സി.ആർ. കുഞ്ഞപ്പൻ, കെ.എം. ഷാജി, കെ.കെ. തോമസ് (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി ഷാഹുൽ ഹമീദ്, പ്രേമ ടി.കെ, പി.എസ്. രാജു, സെയ്തുമുഹമ്മദ് കൊമ്പനാപറമ്പിൽ, ജോസ് മാത്യു, അമൽ ദിലീപ് എന്നിവരെ തിരഞ്ഞെടുത്തു.