ചെറുതോണി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിലെ മരിയാപുരം മണ്ഡലം കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഇടുക്കി എസ്.എൻ.ഡി.പി ഹാളിൽ നടക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്,​ സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്,​ യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിക്കും. 20ന് കാമാക്ഷി, 21ന് കട്ടപ്പന, 23ന് വാഴത്തോപ്പ്,
വാത്തിക്കുടി, 24ന് കുടയത്തൂർ, 25ന് അറക്കുളം, കാഞ്ചിയാർ, 27ന് കഞ്ഞിക്കുഴി മണ്ഡലം കൺവൻഷനുകൾ നടക്കുമെന്നും എല്ലാ കൺവൻഷനുകളും ഉച്ചകഴിഞ്ഞ് നാലിന് ആരംഭിക്കുമെന്നും കൊന്നത്തടി മണ്ഡലം കൺവൻഷൻ നടന്നതായും നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ,​ കൺവീനർ ജോയി കൊച്ചുകരോട്ട് എന്നിവർ അറിയിച്ചു.