തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ വിജയക്കുതിപ്പിന് കരുത്തേകാൻ തൊടുപഴ മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. വൈകിട്ട് നാലിന് വെങ്ങല്ലൂർ ഷെരോൺ കൾച്ചറൽ സെന്ററിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 2014 മുതൽ 19 വരെ എം.പിയായിരുന്നപ്പോൾ ജോയ്‌സ് ജോർജ് 4500 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇടുക്കി മണ്ഡലത്തിൽ നടത്തിയത്. സാധാരണക്കാരെയും തൊഴിലാളികളെയും ചേർത്തുപിടിച്ച് മന്നേറുന്ന സ്ഥാനാർത്ഥിക്ക് ഐക്യദാർഢ്യമായി കൺവെൻഷനിൽ ആയിരങ്ങൾ പങ്കെടുക്കും. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ജയചന്ദ്രൻ, കെ. സലിംകുമാർ, പ്രൊഫ. കെ.ഐ. ആന്റണി, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു, കെ.എം. ജബ്ബാർ, അനിൽ കൂവപ്ലായ്ക്കൽ, പി.എം. അസീസ്, കെ.എം. റോയ്, സി. ജയകൃഷ്ണൻ, എം.എ. ജോസഫ് എന്നിവർ സംസാരിക്കും.