വെള്ളത്തൂവൽ: വെള്ളത്തൂവൽ ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം 20, 21, 22 തീയതികളിൽ നടക്കും. ഒന്നാം ദിവസം രാവിലെ 5.30ന് ഉണർത്തൽ 5.45 ന് നിർമ്മാല്യദർശനം, ആറിന് ഗണപതിഹോമം, ഉഷപൂജ, തുടർന്ന് ഭാഗവത പാരായണം. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് ആറിന് നട തുറക്കൽ, ഗണപതി പൂജ, സ്ഥലശുദ്ധി, പത്‌മോംലേപം, രാത്രി ഏഴിന് ഭക്തിഗാന
സുധ. രണ്ടാം ദിവസം രാവിലെ 5.30ന് പള്ളിയുണർത്തൽ, തുടർന്ന് നിർമാല്യ ദർശനം, ആറിന് ഗണപതി ഹോമം, ഏഴിന് ശയ്യാ പൂജ, എട്ടിന് നിദ്രാകലശം, 10ന് മഹാ ആയില്യപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് നാലിന് ബിംബപരിഗ്രഹം, ശുദ്ധി ക്രിയകൾ, ധ്യാനാധിവാസം, അത്താഴപൂജ, 7.30ന് ഭജന. മൂന്നാം ദിവസം രാവിലെ 5.30ന് പള്ളിയുണർത്തൽ, തുടർന്ന് നിർമ്മാല്യദർശനം, ആറിന് ഗണപതി ഹോമം, 9.20നും 9.45നും മദ്ധ്യേശുഭ മുഹൂർത്തത്തിൽ വെള്ളത്തൂവൽ അമ്മയുടെ മഹാപ്രതിഷ്ഠ,
തുടർന്ന് മഹാഗണപതിപ്രതിഷ്ഠ, വൈകിട്ട് ആറിന് വിമലാസിറ്റി മാറ്റത്തിമാക്കൽ പടിക്കൽ നിന്ന് തെയ്യം, പടയണി, മയിലാട്ടം, കാവടി, വിവിധകലാരൂപങ്ങളുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ക്ഷേത്രാങ്കണത്തിലേക്ക്, 8.30ന് താലം എതിരേൽപ്പ്, തുടർന്ന് വലിയ കാണിക്ക, മഹാപ്രസാദ ഊട്ട്,
രാത്രി ഒമ്പതിന് നൃത്ത സന്ധ്യ.