കുമളി: പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർത്ഥം ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന ഈ വർഷത്തെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും 18ന് രാവിലെ 10.30 മുതൽ ഒരു ഒന്ന് വരെ കുമളി വ്യാപാര ഭവനിൽ നടത്തും. മുൻവർഷത്തെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസം, ഫോൺ നമ്പർ എന്നിവ എഴുതി അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച രണ്ട് കവറുകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യണമെന്ന് പീരുമേട് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.