പീരുമേട്: പാമ്പനാർ ഹിന്ദു സമാജം ശ്രീമുരുകൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും പങ്കുനി ഉത്രം മഹോത്സവവും നാളെ മുതൽ 25 വരെ നടത്തും. നാളെ രാവിലെ ആറിന് ആചാര്യവരണം. 6.30ന് ദീപാരാധന, സുബ്രമണ്യസ്വാമിയുടെ ശ്രീ കോവിലിന് ദീപാന്ത ശുദ്ധി, അത്താഴ പൂജ, 18ന് സാധാരണ പൂജകൾ, എട്ടിന് ബിംബ ശുദ്ധി കലശാഭിഷേകങ്ങൾ, 9.30ന് അനുരഞ്ജന കലശാഭിഷേകം, നുരഞ്ജന പ്രാർത്ഥന, വൈകിട്ട് 5.30 ന് ബിംബശുദ്ധികലശപൂജകൾ സ്ഥലശുദ്ധി, 6.30ന് ദീപാരാധന. 19ന് രാവിലെ 4.15 മുതൽ പുനഃപ്രതിഷ്ഠ പ്രത്യേക പൂജകൾ, വൈകിട്ട് അഞ്ചിന് ബിംബശുദ്ധികലശാഭിഷേകങ്ങൾ, 20ന് പുനഃപ്രതിഷ്ഠാ കർമ്മം,​ രാവിലെ എട്ട് മുതൽ ഉഷ പൂജ, ജീവകലാശാദികൾ എഴുന്നള്ളിക്കൽ, ആവാഹനങ്ങൾ, രാവിലെ 940 നും11.40 നും മദ്ധ്യേ സുബ്രഹമണ്യസ്വാമി പ്രതിഷ്ഠ, കുംഭേശ കലശാഭിഷേകം, നിദ്ര കലശാഭിഷേകം, കൗമാര കലശാഭിഷേകം, ജീവകലശാഭിഷേകം, ജീവവാഹന, പായസ പൂജ, കുംഭാഭിഷേകം, പ്രതിഷം ദക്ഷിണ, പടിത്തരം നിശ്ചയിക്കൽ, നിത്യപൂജ, മരപ്പാണി, ബ്രന്മ കലശാഭിഷേകം, ആചാര്യ ദക്ഷിണ, 12 മുതൽ മഹാപ്രസാദമൂട്ട്. 25ന് പങ്കുനി ഉത്രം മഹോത്സവം,​ 5.30ന് പള്ളിയുണർത്തൽ, അഭിഷേകം, ആറിന് മഹാഗണപതി ഹോമം, ഏഴിന് ഉഷപൂജ, ഒമ്പതിന് പറയെടുപ്പ്, പത്തിന് കലശം, കലശപൂജ, കലശാഭിഷേകം, നവാഭിഷേകം, 12ന് ഉച്ചപൂജ, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് നടതുറപ്പ്,​ 6.30ന് വിശേഷാൽ ദീപാരാധന, ദീപ കാഴ്ച, 7.30ന് വിശേഷാൽ പൂജ, നട അടപ്പ്.